ഒഡീഷയിലെ വനത്തില്‍ നിന്നും ആയുധങ്ങളും സ്ഫോടക വസ്തുശേഖരവും കണ്ടെടുത്തു

July 7, 2013 ദേശീയം

ബെര്‍ഹാംപൂര്‍: ഒഡീഷയിലെ കാന്ധമാല്‍ ജില്ലയിലെ മടികേദാ വനത്തില്‍ സുരക്ഷാ ഏജന്‍സികള്‍ നടത്തിയ തെരച്ചിലില്‍ ആയുധശേഖരവും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു. മാവോയിസ്റുകള്‍ക്ക് സ്വാധീനമുള്ള പ്രദേശമാണിവിടം. എന്നാല്‍ കണ്ടെടുത്ത ആയുധങ്ങള്‍ മാവോയിസ്റുകളുടേതാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. അന്വേഷണം നടക്കുകയാണെന്നാണ് പോലീസ് പറയുന്നത്. വെള്ളിയാഴ്ച രാത്രി നടത്തിയ റെയ്ഡിലാണ് ഇവ പിടിച്ചെടുത്തത്. 2 കിലോയുടെ സ്ഫോടക വസ്തുക്കള്‍ അടങ്ങിയ ഒരു സ്റീല്‍ കണ്ടെയ്നര്‍ ഉള്‍പ്പെടെയാണ് പിടിച്ചെടുത്തത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം