ബോധ്ഗയ ആക്രമണത്തെ രാഷ്ട്രപതി അപലപിച്ചു

July 7, 2013 ദേശീയം

pranab-mukherjee1ന്യൂഡല്‍ഹി: ബോധ്ഗയയിലെ തീവ്രവാദി ആക്രമണത്തെ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി അപലപിച്ചു. നിരപരാധികളായ തീര്‍ഥാടകരെ ലക്ഷ്യം വെയ്ക്കുന്നത് വിവേകശൂന്യമായ പ്രവര്‍ത്തിയാണെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണത്തില്‍ പരിക്കുപറ്റിയവര്‍ എത്രയും വേഗം സുഖം പ്രാപിക്കുമെന്ന് പ്രത്യാശിക്കുന്നതായും പ്രണാബ് മുഖര്‍ജി പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ സമാധാനം പാലിക്കണമെന്നും ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ അധികൃതരുമായി സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം