സോളാര്‍ കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജി മാറ്റി

July 8, 2013 പ്രധാന വാര്‍ത്തകള്‍

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് മാറ്റി. കേസില്‍ നിലപാടറിയിക്കാന്‍ സര്‍ക്കാരിന് രണ്ടാഴ്ചത്തെ സമയം കോടതി അനുവദിച്ചു. സിബിഐ അന്വേഷണം സംബന്ധിച്ച് നിലപാട് വ്യക്തമാക്കാന്‍ സമയം വേണമെന്ന് എജിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും തെളിവെടുക്കേണ്ടെന്ന് ആഭ്യന്തരമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് എജി കോടതിയെ അറിയിച്ചു. കൊല്ലം സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. അതേസമയം സോളാര്‍ കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയും ഹൈക്കോടതിയില്‍ എത്തിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍