മദ്യപിച്ചു വാഹനം ഓടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കാന്‍ ഉത്തരവ്

July 8, 2013 കേരളം

carതിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന വാഹനാപകടങ്ങളുടെ പശ്ചാത്തലത്തില്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കാന്‍ പോലീസ് മേധാവി കെ.എസ്. ബാലസുബ്രമണ്യം ഉത്തരവിട്ടു. അനുവദനീയമായ പരിധിയില്‍ കൂടുതല്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ ലൈസന്‍സ് അടിയന്തിരമായി റദ്ദാക്കി പ്രോസിക്യൂട്ട് ചെയ്യണമെന്നാണ് ഉത്തരവില്‍ പറയുന്നത്. 2013 ജനുവരി മുതല്‍ മേയ്വരെ സംസ്ഥാനത്തുണ്ടായ വാഹനാപകടങ്ങളുടെ കണക്കുകള്‍ പരിശോധിച്ചാണ് പോലീസ് മേധാവി ഉത്തരവിറക്കിയത്. 15717 വാഹനാപകടങ്ങളില്‍ 1900 പേര്‍ മരിക്കുകയും 11000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഭൂരിഭാഗം വാഹനാപകടങ്ങളിലും ഡ്രൈവര്‍ മദ്യപിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം