സുബ്രഹ്മണ്യം സ്വാമി ബിജെപിയിലേക്ക്

July 10, 2013 പ്രധാന വാര്‍ത്തകള്‍

subrahmanian swamiന്യൂഡല്‍ഹി: ജനതാപാര്‍ട്ടി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുബ്രഹ്മണ്യം സ്വാമി ബിജെപിയിലേക്ക്. ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം സ്വാമിയെ പാര്‍ട്ടിയിലെടുക്കുന്നതിന് അനുവാദം നല്കി. സ്വാമി ബിജെപിയിലെത്തുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയാണ് സ്വാമിയെ പാര്‍ട്ടിയിലെടുക്കുന്ന വിഷയം അവതരിപ്പിച്ചത്. അഡ്വാനിയടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ഇത് അംഗീകരിക്കുകയായിരുന്നു. പാര്‍ട്ടി മുന്‍ അധ്യക്ഷന്‍ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി യോഗത്തിലുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ കൂടി അംഗീകാരത്തോടെ മതി ഔദ്യോഗിക തീരുമാനമെന്ന് പാര്‍ട്ടിയധ്യക്ഷന്‍ രാജ്നാഥ് സിംഗ് വ്യക്തമാക്കിയതോടെയാണ് പ്രഖ്യാപനം നീട്ടിവച്ചത്. മുന്‍പ്, ഗഡ്കരി പാര്‍ട്ടി അധ്യക്ഷനായിരുന്നപ്പോഴാണ് സുബ്രഹ്മണ്യം സ്വാമിയുടെ ജനതാ പാര്‍ട്ടി എന്‍ഡിഎയില്‍ ഘടകകക്ഷിയായത്. തുടര്‍ന്ന് തന്റെ പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിക്കാനുള്ള ആഗ്രഹം സ്വാമി ബിജെപി നേതൃത്വത്തിനു മുന്നില്‍ അവതരിപ്പിക്കുകയായിരുന്നു. സ്വാമിയുടെ തീവ്രഹിന്ദുത്വ നിലപാടുകളും ധനകാര്യവിഷയങ്ങളിലുള്ള അവഗാഹവും പാര്‍ട്ടിക്ക് ഗുണകരമാകുമെന്ന് ബിജെപി കണക്കുകൂട്ടുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍