ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്ക്

July 10, 2013 പ്രധാന വാര്‍ത്തകള്‍

SupremeCourtIndiaന്യൂഡല്‍ഹി: ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ നിയമസഭയിലേക്കും ലോക്സഭയിലേക്കും സ്ഥാനാര്‍ഥികളാകുന്നതിന് സുപ്രീം കോടതി വിലക്ക്. ഇത്തരം കേസുകളില്‍ രണ്ടു വര്‍ഷത്തിലധികം ശിക്ഷിക്കപ്പെടുന്നവരെ വിലക്കിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. ശിക്ഷിക്കപ്പെടുന്നവര്‍ക്ക് മത്സരിക്കുന്നതിന് അനുമതി നലകിയിരുന്ന ജനപ്രാതിനിധ്യ നിയമത്തിലെ 8(4) ചട്ടം സുപ്രീം കോടതി റദ്ദാക്കി. കീഴ്ക്കോടതികള്‍ ശിക്ഷ വിധിച്ചാലും സുപ്രീം കോടതിയുടെ അന്തിമ വിധി വരുന്നതുവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും ജനപ്രതിനിധികളായ തുടരുന്നതിനും അനുമതി നല്‍കുന്നതായിരുന്നു ചട്ടം. സിറ്റിംഗ് അംഗങ്ങളെ ശിക്ഷിച്ചാല്‍, ഇവരുടെ അംഗത്വം റദ്ദാക്കും. മലയാളി അഭിഭാഷയും പൊതുപ്രവര്‍ത്തകയുമായ ലില്ലി തോമസ് നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് നിര്‍ണായകമായ വിധി. ജസ്റ്റിസ് എ.കെ പട്നായിക് അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഇന്നു മുതലാണ് ഈ നിയമം പ്രാബല്യത്തില്‍ വരുക. മുന്‍പ് ശിക്ഷിക്കപ്പെട്ടിരുന്നവര്‍ക്ക് വിധി ബാധകമാകില്ല. ദേശീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെ ഇന്ത്യയിലെ പ്രമുഖ പാര്‍ട്ടികള്‍ക്ക് തിരിച്ചടിയാകുന്നതായിരിക്കും വിധി.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍