മഹാബോധി ക്ഷേത്ര സ്ഫോടനം: വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം ഇനാം നല്‍കും

July 10, 2013 ദേശീയം

പാറ്റ്ന: ബുദ്ധഗയയിലെ മഹാബോധി ക്ഷേത്രത്തിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് പ്രതികളുമായി ബന്ധപ്പെട്ടുള്ള വിവരം നല്‍കുന്നവര്‍ക്ക് എന്‍ഐഎ 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചു. സ്ഫോടനം നടന്നു മൂന്നു ദിവസങ്ങള്‍ക്കു ശേഷവും പ്രതികളെക്കുറിച്ചുള്ള സൂചനകള്‍ ലഭിക്കാത്തതിന്റെ പശ്ചാത്തലത്തിലാണ് ഇനാം പ്രഖ്യാപിച്ചത്. ഞായറാഴ്ച വൈകിട്ടോടെയാണ് ബുദ്ധമത വിശ്വാസികളുടെ പുണ്യ കേന്ദ്രമായ മഹാബോധി ക്ഷേത്രത്തില്‍ സ്ഫോടനം നടന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം