കെ. സുരേന്ദ്രനെതിരേ മുഖ്യമന്ത്രിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ വക്കീല്‍ നോട്ടീസ് അയച്ചു

July 10, 2013 കേരളം

തിരുവനന്തപുരം: ബിജെപി നേതാവ് കെ. സുരേന്ദ്രനെതിരേ മുഖ്യമന്ത്രിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ വക്കീല്‍ നോട്ടീസ് അയച്ചു. തനിക്കെതിരേ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. ഇല്ലെങ്കില്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു കെ. സുരേന്ദ്രന്റെ പരാമര്‍ശം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം