അമേരിക്കയില്‍ മലയാളി കടലില്‍ മുങ്ങിമരിച്ചു

July 10, 2013 കേരളം,രാഷ്ട്രാന്തരീയം

sainathഫ്ളോറിഡ : കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം മയാമി ബീച്ചില്‍ എത്തിയ മലയാളി യുവാവ് മുങ്ങിമരിച്ചു. ഹൂസ്റണില്‍ താമസിക്കുന്ന കെ.പി. സായിനാഥ് (45) ആണ് മരിച്ചത്. കോഴിക്കോട് വളയം നരിപ്പുതിയ വീട്ടില്‍ പി. രാമന്‍നായരുടെയും കെ.പി. രാധമ്മയുടെയും മകനാണ്. ഫ്ളോറിഡയില്‍ നടക്കുന്ന കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനാണ് ഇവര്‍ ഫ്ളോറിഡയില്‍ എത്തിയത്. കണ്‍വെന്‍ഷന് ശേഷം മിയാമി ബീച്ചില്‍ എത്തിയപ്പോഴായിരുന്നു അപകടം.

തിരമാലയില്‍പ്പെട്ട മകനെ രക്ഷിക്കുന്നതിനിടയില്‍ സായിനാഥ് തിരയില്‍പ്പെടുകയായിരുന്നു. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഭാര്യ കൃഷ്ണജ (നിമ്മി), മക്കള്‍ : ഹരിനന്ദന്‍, കൃഷ്ണേന്ദു. സഹോദരങ്ങള്‍, കെ.പി. ജയലക്ഷ്മി (ഹൂസ്റണ്‍), കെ. പി. ഷീജ. ബിജെപി ദേശീയ സെക്രട്ടറി പി.കെ. കൃഷ്ണദാസ് പിതൃസഹോദരപുത്രനാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം