ബോധ്ഗയ സ്‌ഫോടനം: ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഉത്തരവാദിത്തം ഏറ്റെടുത്തു

July 11, 2013 പ്രധാന വാര്‍ത്തകള്‍

ഗയ (ബിഹാര്‍ ) : ബോധ് ഗയയിലെ മഹാബോധിക്ഷേത്രത്തിനുനേരെയുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഏറ്റെടുത്തു. അടുത്ത ലക്ഷ്യം മുംബൈയാണെന്നും ഇന്ത്യന്‍ മുജാഹിദ്ദീന്‍ ട്വിറ്ററില്‍ നല്‍കിയ സന്ദേശത്തില്‍ പറയുന്നു. സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന വനിതയടക്കമുള്ള നാലംഗസംഘത്തെ പട്‌നയില്‍നിന്നും പോലീസ് പിടികൂടിയിരുന്നു. ക്ഷേത്രത്തിലെ സുരക്ഷാ ക്യാമറകളില്‍ ഇവരുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു.

ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ക്ഷേത്രത്തിലെ ആറുജീവനക്കാരെ സ്‌ഫോടനത്തിനുശേഷം കാണാതായിട്ടുണ്ട്. ഇവര്‍ക്ക് സ്‌ഫോടനവുമായി ബന്ധമുണ്ടോയെന്നും സംഘം അന്വേഷിക്കുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍