ഹര്‍ത്താല്‍ പൂര്‍ണം

July 11, 2013 കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് എല്‍ഡിഎഫ്   ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ കണ്ണൂരും കോഴിക്കോടും തിരുവനന്തപുരത്തും   അക്രമം നടന്നു. രാവിലെ ആറു മണിക്കു തുടങ്ങിയ 12   മണിക്കൂര്‍ ഹര്‍ത്താല്‍ പൂര്‍ണമാണ്.   കോഴിക്കോട് കുന്ദമംഗലത്ത് കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസിനു നേരെ കല്ലേറുണ്ടായി. കണ്ണൂര്‍ തില്ലങ്കേരിയില്‍ പ്രിയദര്‍ശിനി ക്ലബും കോണ്‍ഗ്രസ് ഓഫിസും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനു തീയിട്ടു. കൂത്തുപറമ്പ് വെണ്ടുട്ടായിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കെ.പി. വിജയന്റെ വീടിനു നേരെ ആക്രമണം ഉണ്ടായി.

തിരുവനന്തപുരത്തു   ശ്രീകാര്യത്തും കഴക്കൂട്ടത്തും സ്വകാര്യവാഹനത്തിനും ചരക്ക് ലോറിക്കും നേരെ കല്ലേറുണ്ടായി.   എം.എ.വാഹിദ് എംഎല്‍എയുടെ ഓഫിസിനു നേരെയും കല്ലേറുണ്ടായി. അക്രമങ്ങളില്‍ ആര്‍ക്കും പരുക്കില്ല. അപൂര്‍വം സ്വകാര്യവാഹനങ്ങളും ഇരുചക്ര വാഹനങ്ങളും മാത്രമാണു നിരത്തിലുള്ളത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം