പി.ജെ.തോമസ്‌ രാജിവച്ചേക്കും

November 30, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂദല്‍ഹി: പാമോയില്‍ കേസില്‍ ആരോപണ വിധേയനായ കേന്ദ്ര വിജിലന്‍സ്‌ കമ്മീഷണര്‍ പി.ജെ.തോമസ്‌ രാജിവച്ചേക്കും. സുപ്രീംകോടതി വിമര്‍ശനത്തെ തുടര്‍ന്നാണ് അദ്ദേഹം രാജിക്ക് ആലോചിക്കുന്നത്. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിംദബരവുമായി പി.ജെ തോമസ് കൂടിക്കാഴ്ച നടത്തിയിരുന്നു. തോമസിനെതിരായ കേസില്‍ കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം കേള്‍ക്കവെയാണ് സുപ്രീംകോടതി അദ്ദേഹത്തെ രൂക്ഷമായി വിമര്‍ശിച്ചത്.
ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട ആള്‍ എങ്ങനെ വിജിലന്‍സ്‌ കമ്മീഷണറായെന്ന്‌ കോടതി സര്‍ക്കാരിനോട്‌ ചോദിച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം