എം.ഫാം അലോട്ട്‌മെന്റ് ജൂലൈ 16 ന്

July 11, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: സര്‍ക്കാര്‍/സ്വാശ്രയ കോളേജിലെ എം.ഫാം പ്രവേശനത്തിന് വേണ്ടിയുള്ള കേന്ദ്രീകൃത അലോട്ട്‌മെന്റ് ജൂലൈ 16 ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആഡിറ്റോറിയത്തില്‍ നടത്തും. അപേക്ഷകരുടെ വിവരങ്ങള്‍www.lbscentre.org, www.lbskerala.com വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അപേക്ഷകരുടെ റാങ്ക് ലിസ്റ്റ് ജൂലൈ 13 ന് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിയ്ക്കും. വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഓതറൈസേഷന്‍ ഫാറം ഉപയോഗിച്ച് മറ്റൊരാള്‍ മുഖേനയും അപേക്ഷകര്‍ക്ക് അലോട്ട്‌മെന്റിന് പങ്കെടുക്കാം. വിശദാംശങ്ങള്‍ക്ക് ഫോണ്‍ 0471-2560360, 361, 362, 363, 364, 365.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍