ഓണം വാരാഘോഷം സെപ്റ്റംബര്‍ 14 മുതല്‍ 20 വരെ: ടൂറിസം മന്ത്രി

July 11, 2013 വാര്‍ത്തകള്‍

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഓണം വാരാഘോഷം സെപ്റ്റംബര്‍ 14 മുതല്‍ 20 വരെ നടത്തുമെന്ന് ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ അറിയിച്ചു. ഓണാഘോഷം സംബന്ധിച്ച് മന്ത്രിയുടെ ചേമ്പറില്‍ നടന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്‍സജിതാ റസല്‍, കെ.റ്റി.ഡി.സി. ചെയര്‍മാന്‍ വിജയന്‍ തോമസ്, ജില്ലാ കളക്ടര്‍ കെ.എന്‍. സതീഷ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - വാര്‍ത്തകള്‍