ഇന്ത്യന്‍ മുജാഹിദ്ദീന്റെ സന്ദേശം പോസ്റ് ചെയ്ത ട്വിറ്റര്‍ അക്കൗണ്ട് റദ്ദാക്കി

July 11, 2013 പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി: ബോധ്ഗയയിലെ സ്ഫോടനപരമ്പരയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇന്ത്യന്‍ മുജാഹിദ്ദീന്റെ സന്ദേശം പ്രത്യക്ഷപ്പെട്ട ട്വിറ്റര്‍ അക്കൗണ്ട് അധികൃതര്‍ റദ്ദാക്കി. കേന്ദ്രസര്‍ക്കാരിന്റെ അഭ്യര്‍ഥനപ്രകാരമാണ് യുഎസ് ആസ്ഥാനമായുള്ള ട്വിറ്റര്‍ കമ്പനിയുടെ നടപടി. ട്വിറ്ററിന്റെ നിയമാവലി ലംഘിച്ചുള്ളതാണ് അക്കൗണ്ടെന്ന് അധികൃതര്‍ അറിയിച്ചു. പാക്കിസ്ഥാനില്‍ നിന്നാണ് ഈ അക്കൗണ്ട് ഓപ്പറേറ്റ് ചെയ്തിരുന്നതെന്ന് ഐപി അഡ്രസ് പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. അക്കൌണ്ടിന്റെ ഉറവിടം ഉറപ്പിക്കാനായി ട്വിറ്റര്‍ അധികൃതരെ അന്വേഷണ സംഘം ബന്ധപ്പെടുകയായിരുന്നു. ഞായറാഴ്ചയാണ് ബോധ്ഗയയിലെ ബുദ്ധക്ഷേത്രത്തില്‍ സ്ഫോടന പരമ്പരയുണ്ടായത്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍