സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും: ഉമ്മന്‍ ചാണ്ടി

July 11, 2013 കേരളം

കൊച്ചി: തന്റെ ഓഫീസിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിന് വിദഗ്ദ്ധ സമിതിയെ നിയോഗിക്കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ടെക്നോപാര്‍ക്ക് മുന്‍ സിഇഒ ഡോ.വിജയരാഘവന്‍, സെന്റര്‍ ഫൊര്‍ ബയോ ഇന്‍ഫര്‍മാറ്റിക്സ് ഡയറക്ടര്‍ അച്യുത് ശങ്കര്‍ എന്നിവരെയും സിപിഎം നിര്‍ദേശിക്കുന്ന ഒരാളെയും ഉള്‍പ്പെടുത്തി സമിതി രൂപീകരിക്കാമെന്നാണ് ഉമ്മന്‍ ചാണ്ടി നിര്‍ദേശം വച്ചിരിക്കുന്നത്. ഇക്കാര്യം പറഞ്ഞ് സിപിഎം ജനറല്‍ സെക്രട്ടറി പിണറായി വിജയന് കത്തയയ്ക്കും. സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിതാ എസ്. നായര്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വന്നതായി ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാല്‍ സിസി ടിവി ദൃശ്യങ്ങള്‍ പരമാവധി 14 ദിവസം വരെയെ ശേഖരിക്കാന്‍ കഴിയൂ എന്നായിരുന്നു ഇത്രയും ദിവസം മുഖ്യമന്ത്രി വാദിച്ചിരുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം