ശബരിമലയില്‍ തീര്‍ത്ഥാടകന്‍ കുഴഞ്ഞുവീണ്‌ മരിച്ചു

November 30, 2010 കേരളം,മറ്റുവാര്‍ത്തകള്‍

ശബരിമല: ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടകന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന്‌ കുഴഞ്ഞുവീണ്‌ മരിച്ചു. തിരുവനന്തപുരം ചിറയിന്‍‌കീഴ് ശാര്‍ക്കര വലിയവീട്ടില്‍ എം.ബിജുകുമാര്‍ (41) ആണ്‌ ഇന്ന്‌ പുലര്‍ച്ചെ 4 മണിക്ക്‌ സന്നിധാനം ഗവ.ആശുപത്രിയില്‍ മരിച്ചത്‌.  ശബരീപീഠത്തില്‍ നിന്നും മരക്കൂട്ടത്തേക്കുള്ള യാത്രാമദ്ധ്യേ കുഴഞ്ഞുവീണ ഇയാളെ സന്നിധാനത്തെ സഹാസ്‌ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. കുറേ വര്‍ഷം വിദേശത്തായിരുന്നു.  സംസ്കാരം ഭാര്യവീടായ മുരുക്കുംപുഴ കോട്ടറക്കരി ‘ധന്യ’ യില്‍ ഇന്ന്‌ നടക്കും. ബീനയാണ് ഭാര്യ.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം