സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിക്കെതിരെ തെളിവില്ലെന്ന് ചെന്നിത്തല

July 12, 2013 കേരളം

ramesh-chennithala-2തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിക്കെതിരെ തെളിവില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി വഴിവിട്ട് ഇടപെട്ടതിന് തെളിവില്ല. ഒരു തെളിവും ഹാജരാക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ബാലിശമാണ്. പ്രതിപക്ഷ ആവശ്യം തള്ളിക്കളയുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

പ്രതിപക്ഷ ആരോപണത്തില്‍ സര്‍ക്കാരിന്റെ വിശ്വാസ്യത തകരില്ല. എല്‍ഡിഎഫ് ഭരണ കാലത്ത് സോളാര്‍ തട്ടിപ്പില്‍ നടപടിയുണ്ടായിട്ടില്ല. നിലവിലെ അന്വേഷണം നടക്കട്ടെ. ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യം യുഡിഎഫ് ചര്‍ച്ച ചെയ്തിട്ടില്ല. ജുഡീഷ്യല്‍ അന്വേഷണം ആകാമെന്ന് മന്ത്രി കെ സി ജോസഫ് പറഞ്ഞിട്ടില്ലെന്നും ചെന്നിത്തല വിശദീകരിച്ചു.

മുഖ്യമന്ത്രിക്കെതിരെ സിപിഐഎമ്മിന്റെ ചാനലാണ് ആദ്യം ആരോപണം ഉന്നയിച്ചത്. സ്റ്റാഫ് തെറ്റ് ചെയ്തതു കൊണ്ട് മുഖ്യമന്ത്രി കുറ്റക്കാരനാകില്ല. മുഖ്യമന്ത്രിക്കെതിരെ പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് മാത്രമാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യമെന്നും ചെന്നിത്തല ആരോപിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം