സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രി നിയോഗിച്ച സമിതയുമായി സിപിഎം സഹകരിക്കില്ല

July 12, 2013 കേരളം

തിരുവനന്തപുരം: സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രി നിയോഗിച്ച സമിതയുമായി സിപിഎം സഹകരിക്കില്ല. പകരം പരിശോധനയുമായി സഹകരിക്കില്ലെന്ന് ചൂണ്ടിക്കാട്ടി പിണറായി വിജയന്‍ മുഖ്യമന്ത്രിക്ക് കത്തയക്കും. ഇതുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ ഔദ്യേഗിക നിലപാടും പിണറായി വിശദീകരിക്കും. സര്‍ക്കാര്‍ നിയോഗിക്കുന്ന മൂന്നംഗ സമിതിയിലേക്ക് സിപിഎമ്മിന്റെ പ്രതിനിധിയെ നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് വെള്ളിയാഴ്ച കത്തയച്ചിരുന്നു. ടെക്നോ പാര്‍ക്ക് മുന്‍ മേധാവി ജി. വിജയരാഘവന്‍, ഡോ. അച്യുത് ശങ്കര്‍ എന്നിവര്‍ക്കു പുറമേ സിപിഎം നിര്‍ദേശിക്കുന്ന ഒരംഗത്തെയും സമിതിയില്‍ ഉള്‍പ്പെടുത്താമെന്നാണ് മുഖ്യമന്ത്രി നിര്‍ദേശം വച്ചിരുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം