സത്യവാങ്‌മൂലം സമര്‍പ്പിച്ചു

November 30, 2010 കേരളം,മറ്റുവാര്‍ത്തകള്‍

കൊച്ചി: ലോട്ടറി കേസില്‍ കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. അന്യസംസ്ഥാന ലോട്ടറികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിന്‌ കേരളം കൊണ്ടുവന്ന ലോട്ടറി ഓര്‍ഡിനന്‍സിനെ പിന്താങ്ങുന്നുവെന്ന്‌ കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്ങ്‌മൂലത്തില്‍ അറിയിച്ചു. അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ കേന്ദ്രം നടപടിയെടുത്തില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം തെറ്റാണെന്നും കേന്ദ്രം സത്യവാങ്ങ്‌മൂലത്തില്‍ ചൂണ്ടിക്കാട്ടി. ഭൂട്ടാന്‍ ലോട്ടറി നടത്തുന്ന ചട്ടലംഘനങ്ങള്‍ നയതന്ത്രതലത്തിലൂടെ ഭൂട്ടാന്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്‌. ഇതിന്റെ മറുപടി കാത്തിരിക്കുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ലോട്ടറി ഓര്‍ഡിനന്‍സ് കേന്ദ്ര ലോട്ടറി നിയമത്തിന്മേലുള്ള കടന്നുകയറ്റമല്ലെന്നും സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം