പ്രബന്ധരചനാ മത്സരം

July 13, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ചട്ടമ്പി സ്വാമികളുടെ നൂറ്റിയറുപതാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ശ്രീ വിദ്യാദിരാജ വേദാന്ത പഠനകേനദ്രം അഖിലകേരളാടിസ്ഥാനത്തില്‍ പ്രബന്ധരചനാ മത്സരം സംഘടിപ്പിക്കുന്നു. പൊതുജനങ്ങള്‍ സ്വാമികളുടെ ‘വേദാധികാരനിരൂപണം’ എന്ന ഗ്രന്ഥത്തെ ആസ്പദമാക്കിയും കോളജ് വിദ്യാര്‍ത്ഥികള്‍ ‘ജീവകാരുണ്യനിരൂപണം’  എന്ന ഗ്രന്ഥത്തെ ആസ്പദമാക്കിയുമാണ് എഴുതേണ്ടത്.

രചനകള്‍ ആഗസ്റ്റ് 15നകം താഴെ കാണുന്ന വിലാസത്തില്‍ ലഭിച്ചിരിക്കേണ്ടതാണ്. സെപ്തംബര്‍ 1ന് നടക്കുന്ന സമ്മേളനത്തില്‍വച്ച് വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ വിതരം ചെയ്യുന്നതാണ്.

രചനകള്‍ ഡോ. എം.പി. ബാലകൃഷ്ണന്‍, ഗൗരീശങ്കരം, രാമേശ്വരം, അമരവിള – പി.ഒ, പിന്‍ – 695122 എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍:  2222070.

 

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍