ഒട്ടാവിയോ ക്വത്‌റോച്ചി അന്തരിച്ചു

July 14, 2013 പ്രധാന വാര്‍ത്തകള്‍

മിലാന്‍: ബൊഫോഴ്‌സ്‌കേസിലെ മുഖ്യപ്തി  ഒട്ടാവിയോ ക്വത്‌റോച്ചി  അന്തരിച്ചു. 72 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇറ്റലിയിലെ മിലാനില്‍ വെള്ളിയാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ബൊഫോഴ്സ് കേസ് അന്വേഷണത്തിനിടെ ഇന്ത്യയില്‍നിന്ന് രക്ഷപ്പെട്ട ക്വത്‌റോച്ചിയെ പിടികൂടാനുള്ള ഇന്ത്യയുടെ ശ്രമം വിജയിച്ചിരുന്നില്ല.

സ്വിസ് ആയുധക്കമ്പനിയായ ബൊഫോഴ്‌സില്‍നിന്ന് ഹൊവിറ്റ്‌സര്‍ പീരങ്കികള്‍ വാങ്ങാന്‍ 1986-ലാണ് ഇന്ത്യ കരാറിലൊപ്പിട്ടത്.  അന്നത്തെ പ്രധാനമന്ത്രി  രാജീവ് ഗാന്ധിയുടെ കുടുംബ സുഹൃത്തായിരുന്ന ക്വത്‌റോച്ചി ബൊഫോഴ്‌സ് ഇടപാടില്‍ 61 കോടി രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം.ഇടപാടിന്‍റെ ഇടനിലക്കാരനായിരുന്നു ക്വത്റോച്ചി.

1990ല്‍  സിബിഐ കേസ് രജിസ്റ്റര്‍ ചെയ്ത്  അന്വേഷണമാരംഭിച്ചു. എന്നാല്‍ ചോദ്യംചെയ്യാന്‍ സി.ബി.ഐ തയാറെടുക്കുമ്പോള്‍ അദ്ദേഹം കൊലാലമ്പൂരിലേക്ക് കടന്നു. 1993 ജൂലായ് 26ന് മലേഷ്യയിലേക്ക് കടന്ന ക്വത്‌റോച്ചിയെ പിന്നീട് പിടികൂടാനായില്ല. 2007ല്‍ അര്‍ജന്റീനയില്‍ നിന്നും ക്വത്‌റോച്ചിയെ വിട്ടുകിട്ടാനുള്ള സി.ബി.ഐ.യുടെ ശ്രമവും പരാജയപ്പെട്ടു. ഒടുവില്‍ 2011 മാര്‍ച്ചില്‍ ക്വത്‌റോച്ചിയെ കേസില്‍നിന്ന് ഒഴിവാക്കാന്‍ സി.ബി.ഐ.ക്ക് ഡല്‍ഹികോടതി അനുമതി നല്‍കുകയായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍