ചൈനയില്‍ വെള്ളപ്പൊക്കം: 31 മരണം

July 14, 2013 രാഷ്ട്രാന്തരീയം

ബെയ്ജിങ്: ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലുണ്ടായ രൂക്ഷമായ വെള്ളപ്പൊക്കത്തില്‍ 31 മരണം. ഇരുന്നൂറോളം പേരെ കാണാതായി. ശക്തമായ ചുഴലിക്കാറ്റിനെത്തുടര്‍ന്നെത്തിയ  പേമാരിയില്‍ സിചുവാന്‍ പ്രവിശ്യയുടെ പലഭാഗങ്ങളും വെള്ളത്തിടിയിലായി.

പ്രവിശ്യയില്‍ വൈദ്യുതിബന്ധം ഏറെക്കുറെ നിലച്ചു. റോഡുകള്‍ മുഴുവനും നശിച്ചു. റെയില്‍ഗതാഗതവും സ്തംഭിച്ചു. നിരവധി വീടുകള്‍ തകര്‍ന്നു. കൂറ്റന്‍കെട്ടിടങ്ങള്‍ വെള്ളപ്പാച്ചിലില്‍ കൂട്ടത്തോടെ നിലംപൊത്തി. നിരവധി പാലങ്ങള്‍ ഒലിച്ചുപോയി. രണ്ട് ലക്ഷത്തോളം പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ദുജിഗ്യാനിലെ റിസോര്‍ട്ടുകളില്‍  അവധിക്കാലം ചിലവഴിക്കാനെത്തിയ 107 പേരെ കാണാതായി.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം