സിബിഐ ഡയറക്‌ടറായി എ.പി സിംഗിനെ നിയമിച്ചു

November 30, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: സിബിഐയുടെ പുതിയ ഡയറക്‌ടറായി എ.പി സിംഗിനെ നിയമിച്ചു. നിലവില്‍ സിബിഐ സ്‌പെഷ്യല്‍ ഡയറക്‌ടറാണ്‌ സിംഗ്‌. ബിഎസ്‌എഫില്‍ അഡീഷണല്‍ ഡയറക്‌ടര്‍ ജനറലായി സേവനമനുഷ്‌ടിച്ചിട്ടുണ്ട്‌. 1974 ജാര്‍ഖണ്ട്‌ കേഡര്‍ ഐപിഎസ്‌ ഉദ്യോഗസ്ഥനാണ്‌ ഇദ്ദേഹം. നിലവിലെ ഡയറക്‌ടര്‍ അശ്വിനി കുണാറിന്റെ കാലാവധി ഇന്ന്‌ അവസാനിച്ചതിനെ തുടര്‍ന്നാണ്‌ പുതിയ നിയമനം.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം