പെട്രോള്‍ വില ലിറ്ററിന് 1 രൂപ 55 പൈസ വര്‍ധിപ്പിച്ചു

July 15, 2013 ദേശീയം

ന്യൂഡല്‍ഹി:  പെട്രോള്‍ വില ലിറ്ററിന് 1 രൂപ 55 പൈസ കൂട്ടി. പുതുക്കിയ നിരക്ക് ഇന്നലെ അര്‍ധരാത്രി നിലവില്‍ വന്നു. നികുതി ഉള്‍പ്പെടെ വില മിക്ക സംസ്ഥാനങ്ങളിലും രണ്ട് രൂപയോളമാകും വര്‍ധനവ്. ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന എണ്ണകമ്പനികളുടെ യോഗത്തിലാണ് വില കൂട്ടാനുള്ള തീരുമാനം ഉണ്ടായത്.

രൂപയുടെ മൂല്യത്തകര്‍ച്ചയും അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതുമാണ് വിലവര്‍ധനയ്ക്ക് കാരണമായതെന്നാണ് എണ്ണകമ്പനികളുടെ വാദം.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം