കൊല്ലം ചടയമംഗലത്ത് ബസ്സുകള്‍ കൂട്ടിയിടിച്ച് മൂന്ന് സ്ത്രീകള്‍ മരിച്ചു

July 15, 2013 കേരളം,പ്രധാന വാര്‍ത്തകള്‍

കൊല്ലം: കൊല്ലം ചടയമംഗലത്ത് സ്വകാര്യബസും കെഎസ്ആര്‍ടിസിയും  കൂട്ടിയിടിച്ച് മൂന്ന് സ്ത്രീകള്‍ മരിച്ചു. തിരുവനന്തപുരം സ്വദേശി പ്രിയ അഗസ്റ്റിന്‍, അഞ്ചല്‍ സ്വദേശി ജയശ്രീ(16) എന്നിവരും ഗോകുലം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞ 25 കാരിയുമാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം നടന്നത്. അമിത വേഗതയാണ് അപകട കാരണമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റവരില്‍ എട്ട് പേരുടെ നില ഗുരുതരമായി തുടരുന്നു. ഇവരെ തിരുവനന്തപുരം മെഡുക്കല്‍ കോളേജിലും വെഞ്ഞാറുമൂടിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുക്കുകയാണ്. ഒരു കുട്ടിയെ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

സ്വകാര്യ ബസ്സിലെ യാത്രക്കാരാണ് അപകടത്തില്‍ പെട്ടതെന്ന് കരുതുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരുമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം