നെയ്യാര്‍ കേസ്: തമിഴ്‌നാടിന്റെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

July 15, 2013 ദേശീയം

neyyar-damന്യൂഡല്‍ഹി: നെയ്യാര്‍ അണക്കെട്ടില്‍ നിന്ന് ജലം വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള തമിഴ്‌നാടിന്റെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. എന്നാല്‍ ജലത്തിന്റെ ആവശ്യകത സംബന്ധിച്ച് കൃത്യമായ രേഖകള്‍ നല്‍കാത്തത് കൊണ്ടാണ് തമിഴ്‌നാടിന് ജലം വിട്ടുനല്‍കാത്തതെന്ന് കേരളം സുപ്രീംകോടതിയില്‍ അറിയിക്കും.

അതേസമയം നെയ്യാര്‍ കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് തമിഴ്‌നാട്ടുകാരനായ ജസ്റ്റിസ് ഇബ്രാഹിം ഖലീഫുള്ള പിന്‍മാറി. കേസ് മറ്റൊരു ബഞ്ച് വാദം കേള്‍ക്കും. നേരത്തെ വാദം കേള്‍ക്കുന്നതില്‍ നിന്നും മലയാളിയായ കുര്യന്‍ ജോസഫ് പിന്മാറിയിരുന്നു.

കേസില്‍ ഇടക്കാല ആശ്വാസമായി ജലം അനുവദിക്കാന്‍ കേരളത്തോട് നിര്‍ദ്ദേശിക്കണമെന്ന് കേരളം നേരത്തേ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന് മറുപടിയായി തമിഴ്‌നാട് വ്യക്തമാക്കിയിരുന്നു. നെയ്യാര്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് അധികമഴ ലഭിച്ചതായും ഡാം നിറഞ്ഞ സാഹചര്യത്തില്‍ ജലദൗര്‍ലഭ്യമുണ്ടെന്ന കേരളത്തിന്റെ വാദം തെറ്റാണെന്നും തമിഴ്‌നാടിന്റെ മറുപടിയില്‍ സൂചിപ്പിക്കുന്നു.

 

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം