വിവാദങ്ങള്‍ സര്‍ക്കാരിനെ ബാധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

July 15, 2013 കേരളം

തിരുവനന്തപുരം: അടുത്തിടെയുണ്ടായ വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിവാദങ്ങള്‍ക്കിടെയാണ് സ്മാര്‍ട്ട് സിറ്റിയില്‍ ഐടി സമുച്ചയത്തിന്റെ നിര്‍മ്മാണവും കൊച്ചി മെട്രോ നിര്‍മ്മാണത്തിന്റെ ഉദ്ഘാടനവും തിരുവനന്തപുരം, കോഴിക്കോട് മോണോ റെയില്‍ പദ്ധതികളുടെ ആരംഭവും നടന്നത്. പ്രതിപക്ഷം എന്ത് സമരം ചെയ്താലും സര്‍ക്കാരിന്റെ അജണ്ടയില്‍ മാറ്റം വരുത്തില്ല. വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം സ്തംഭിപ്പിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം