സര്‍വകക്ഷി യോഗം തീരുമാനമാകാതെ പിരിഞ്ഞു

November 30, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: 2-ജി സ്‌പെക്‌ട്രം ഇടപാടില്‍ പാര്‍ലമെന്റ്‌ സ്‌തംഭനം ഒഴിവാക്കാനായി സ്‌പീക്കര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗം തീരുമാനമാകാതെ പിരിഞ്ഞു. ജെ പി സി സി അന്വേഷണം പ്രഖ്യാപിക്കാതെ പാര്‍ലമെന്റ്‌ നടപടികള്‍ തുടരാന്‍ അനുവദിക്കില്ലെന്ന്‌ പ്രതിപക്ഷം യോഗത്തില്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി. എന്നാല്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ സി ബി ഐ അന്വേഷണമാവാമെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്‌. ഇരുപക്ഷവും നിലപാടുകളില്‍ ഉറച്ചു നിന്നതോടെ യോഗം തീരുമാനാമാകാതെ പിരിയുകയായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം