ക്രിമിനലുകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്ക്: അടുത്ത തെരഞ്ഞെടുപ്പില്‍ നടപ്പാക്കും

July 16, 2013 ദേശീയം

SupremeCourtIndiaന്യൂഡല്‍ഹി: പോലീസ് കസ്റഡിയിലും ജയിലിലും ഉള്ളവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്ന സുപ്രീംകോടതി ഉത്തരവ് അടുത്ത തെരഞ്ഞെടുപ്പ് മുതല്‍ നടപ്പിലാക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട് ചീഫ് ഇലക്ടറല്‍ ഓഫീസര്‍മാര്‍ക്ക് ഈ ആഴ്ച തന്നെ കത്തയക്കും. കോടതി ഉത്തരവ് നടപ്പിലാക്കാന്‍ 1951ലെ ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതിയുടെ ആവശ്യമില്ലെന്നും കമ്മിഷന്‍ അറിയിച്ചു. മത്സരിക്കാനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന വ്യക്തിയെക്കുറിച്ച് പ്രത്യേക പോലീസ് പരിശോധനകള്‍ ഇനിമുതല്‍ റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് നടത്തേണ്ടിവരും. നാമനിര്‍ദേശ പത്രിക സൂഷ്മ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം ഒരാള്‍ പോലീസ് കസ്റഡിയില്‍ ആയാല്‍, അയാള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തടസമുണ്ടാകില്ലെന്നാണ് കമ്മിഷന്‍ വൃത്തങ്ങള്‍ പറയുന്നത്. ജയിലിലും പൊലീസ് കസ്റഡിയിലും കഴിയുന്നവര്‍ക്ക് വോട്ടവകാശമില്ലെങ്കില്‍ അവര്‍ തെരഞ്ഞെടുപ്പിലും മത്സരിക്കരുത് എന്നായിരുന്നു ജസ്റിസ് എ.കെ.പട്നായിക് അദ്ധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചാണ് ഉത്തരവിട്ടത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം