ജീവന്‍രക്ഷാപതകിന് അര്‍ഹരായവരെ പ്രഖ്യാപിച്ചു

July 16, 2013 മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: 2012-ലെ ജീവന്‍രക്ഷാപതകിന് അര്‍ഹരായവരെ പ്രഖ്യാപിച്ചു. സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. വിനീത പി.കെയ്ക്കും (മരണാനന്തരം) രമ്യാരാജപ്പനും (മരണാനന്തരം) സര്‍വോത്തം ജീവന്‍ രക്ഷാപതകും മുഹമ്മദ് നിഷാദ്.വി.പി.യ്ക്ക് ഉത്തം ജീവന്‍രക്ഷാപതകും ലഭിക്കും. സുരേഷ്‌കുമാര്‍ സി.എസ്.(മരണാനന്തരം), ജിഷ്ണു വി.നായര്‍, അന്‍ഷിഫ്.സി.കെ., സഹ്‌സാദ് എന്നിവരാണ് ജീവന്‍ രക്ഷാപതകിന് അര്‍ഹരായത്. ഈ പേരുകള്‍ക്ക് രാഷ്ട്രപതി അംഗീകാരം നല്‍കിയതായി കേന്ദ്ര ആഭ്യന്തരവകുപ്പ് അറിയിച്ചു. ആഗസ്റ്റ് 15 ന് തിരുവനന്തപുരത്ത് നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷപരിപാടിയില്‍ ബഹുമതികള്‍ സമ്മാനിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍