വിവാഹപൂര്‍വ്വ ബോധവത്ക്കരണ ക്ലാസ്

July 16, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: വിവാഹ ജീവിതത്തിലേക്ക് കടക്കുന്നവര്‍ക്ക് വേണ്ടി കേരള വനിതാ കമ്മീഷന്‍ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിക്കും. ഹ്രസ്വകാല ദാമ്പത്യ ജീവിതത്തിനു ശേഷം വേര്‍പിരിയുന്ന വിവാഹ ബന്ധങ്ങളുടെ എണ്ണം കേരളത്തില്‍ വര്‍ധിച്ചുവരുന്നത് കണക്കിലെടുത്താണ് പരിപാടി സംഘടിപ്പിക്കുന്നത്. മൂന്ന് ദിവസത്തെ പരിപാടിയില്‍ സന്തുഷ്ട കുടുംബ ജീവിത മാര്‍ഗ്ഗങ്ങളെക്കുറിച്ച് വിദഗ്ധര്‍ ക്ലാസുകളെടുക്കും. പതിനെട്ടു വയസിനുമേല്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷ നല്‍കാം. താമസം, ഭക്ഷണം എന്നിവ സൗജന്യമായിരിക്കും. അപേക്ഷയോടൊപ്പം വിശദമായ ബയോഡാറ്റ കേരള വനിതാ കമ്മീഷന്‍ പി.എം.ജി, പട്ടം പി.ഒ., തിരുവനന്തപുരം-4 എന്ന മേല്‍വിലാസത്തിലോ keralawomenscommission@yahoo.co.in എന്ന ഇ-മെയില്‍ വിലാസത്തിലോ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0471-2300509, 2307589.വെബ്‌സൈറ്റ് keralawomenscommission.gov.in

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍