സ്വര്‍ണ മെഡല്‍ നേടിയ മലയാളികള്‍ക്ക്‌ 10 ലക്ഷം

November 30, 2010 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ ജേതാക്കളായ മലയാളി താരങ്ങള്‍ക്കു പാരിതോഷികം നല്‍കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. സ്വര്‍ണ മെഡല്‍ ജേതാക്കള്‍ക്കു പത്തു ലക്ഷം രൂപയും വെള്ളി മെഡല്‍ ജേതാക്കള്‍ക്ക്‌ ഏഴര ലക്ഷം രൂപയും വെങ്കല മെഡല്‍ നേടിയവര്‍ക്ക്‌ അഞ്ചു ലക്ഷം രൂപയും ആണു നല്‍കുകയെന്ന്‌ യോഗതീരുമാനങ്ങള്‍ വിശദീകരിച്ച്‌ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം