പൊതുമരാമത്തിന്റെ വിവരമറിയാന്‍ ഇനി ഫ്രണ്ട് ഓഫീസും

July 17, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് നടപ്പിലാക്കുന്ന വിവിധ സേവനങ്ങളും പ്രവര്‍ത്തനങ്ങളും സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായി മ്യൂസിയത്തിന് എതിര്‍ വശമുള്ള പബ്ലിക് ഓഫീസില്‍ ഫ്രണ്ട് ഓഫീസ് സംവിധാനം പ്രവര്‍ത്തനം തുടങ്ങി. പൊതുജനങ്ങള്‍ക്ക് തങ്ങളുടെ അപേക്ഷകളില്‍ സ്വീകരിച്ച തുടര്‍നടപടികള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഉദ്ദേശിച്ചുള്ള ഫയല്‍ ട്രാക്കിങ് സംവിധാനത്തിന്റെ ആദ്യപടിയാണ് ഈ കേന്ദ്രം .0471- 2328574 എന്ന നമ്പറില്‍ വിളിച്ച് വിവരങ്ങള്‍ ആവശ്യപ്പെടാം. ബന്ധപ്പെട്ട  വിഭാഗത്തില്‍ നിന്ന് അപ്പോള്‍ തന്നെ വിവരങ്ങള്‍ ലഭ്യമാക്കി ആവശ്യക്കാരനെ വിളിച്ച് അറിയിക്കും. അപേക്ഷകര്‍ക്ക് ഉണ്ടാകുന്ന കാത്തിരിപ്പിന്റെ കാലതാമസം ഒഴിവാക്കാനും, പൊതുജന ഇടപെടല്‍ കാരണം ജീവനക്കാര്‍ക്ക് അനുഭവപ്പെടുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനും കേന്ദ്രം സഹായകരമാകും 2014 ഏപ്രില്‍ 14 ന് പൂര്‍ണമായും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ഇ-ഗവണന്‍സ് പദ്ധതിയുടെ ആദ്യ ചുവടുവയ്പ്പ് കൂടിയാണ് ഇതെന്ന് പൊതുമരാമത്ത് വകുപ്പ് അഡ്മിനിസ്‌ട്രേറ്റീവ് ചീഫ് എഞ്ചിനീയര്‍ കെ. സുന്ദരന്‍ പറഞ്ഞു. ഇനിയും പൂര്‍ണമായും കേന്ദ്രീകൃതമായിട്ടില്ലാത്ത പൊതുമരാമത്തു വകുപ്പിലെ വിവിധ സെക്ഷനുകളെ സംബന്ധിച്ച് സന്ദര്‍ശകര്‍ക്കുള്ള ആശങ്ക മാറ്റാനും ഈ കേന്ദ്രം സഹായകരമാകും.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍