ചെങ്കല്‍ പഞ്ചായത്തില്‍ കര്‍ഷകരെ ആദരിക്കും

July 17, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: കര്‍ഷകദിനത്തിന്റെ ഭാഗമായി ചെങ്കല്‍ പഞ്ചായത്തിലെ മികച്ച കര്‍ഷകരെ ആദരിക്കുന്നു. സമ്മിശ്ര കൃഷി, നെല്‍കൃഷി, തേനീച്ച വളര്‍ത്തല്‍, പച്ചക്കറി, വാഴക്കൃഷി എന്നീ മേഖലകളിലെ മികച്ച കര്‍ഷകരേയും യുവകര്‍ഷകര്‍, വനിതാകര്‍ഷക, എസ്.സി-എസ്.ടി. കര്‍ഷകന്‍, മുതിര്‍ന്ന കര്‍ഷകന്‍, കര്‍ഷകത്തൊഴിലാളി എന്നിവരെയുമാണ് ആദരിക്കുന്നത്.  കൃഷിക്കാരുടെ മക്കളില്‍ എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെ അനുമോദിക്കും. താത്പര്യമുള്ളവര്‍ ആഗസ്റ്റ് അഞ്ചിന് മുമ്പായി കൃഷിഭവനില്‍ ബന്ധപ്പെടണമെന്ന് ചെങ്കല്‍ കൃഷി ഓഫീസര്‍ അറിയിച്ചു

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍