മെഡിക്കല്‍ പ്രവേശനം; പരീക്ഷ റദ്ദാക്കിയ നടപടി സുപ്രീംകോടതി ശരിവച്ചു

July 17, 2013 പ്രധാന വാര്‍ത്തകള്‍

SupremeCourtIndiaന്യുഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ നടത്തിയ പ്രവേശന പരീക്ഷ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി റദ്ദാക്കിയ നടപടിക്ക് സുപ്രീംകോടതിയുടെയും അംഗീകാരം. ജസ്റ്റീസ് ജയിംസ് കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം പരീക്ഷ റദ്ദാക്കിയ നടപടിയെ ചോദ്യം ചെയ്ത് മാനേജുമെന്റുകള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. ഹൈക്കോടതി ജസ്റ്റീംസ് ജയിംസ് കമ്മിറ്റിയുടെ തീരുമാനം ശരിവച്ചതോടെയാണ് മാനേജ്‌മെന്റുകള്‍ സുപ്രീംകോടതിയെ സമീപിച്ചത്.

നേരത്തെ മുന്‍കൂറായി പണം വാങ്ങി ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കി സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ വന്‍ പ്രവേശന തട്ടിപ്പു നടത്തുന്നതായി ഇന്ത്യാവിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ജസ്റ്റീസ് ജയിംസ് കമ്മിറ്റി ഇടപെട്ടതും പരീക്ഷ റദ്ദാക്കിയതും.

തെറ്റുകള്‍ കണ്ടെത്തി അത് ചോദ്യം ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് അവകാശമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. റദ്ദാക്കിയ പരീക്ഷകള്‍ ഈ മാസം 31ന് വീണ്ടും നടത്തണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍