കല്‍ക്കരി: അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരുമായി പങ്കുവയ്ക്കരുതെന്ന് സുപ്രീം കോടതി

July 17, 2013 ദേശീയം

ന്യൂഡല്‍ഹി: കല്‍ക്കരി അഴിമതിയുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരുമായി പങ്കുവയ്ക്കരുതെന്ന് സിബിഐയോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. അന്വേഷണത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടാകുന്നത് ആശങ്കാജനകമാണെന്നും കോടതി നിരീക്ഷിച്ചു. പുറത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള ഇടപെടല്‍ ഉണ്ടായാല്‍ കോടതിയെ നേരിട്ട് സമീപിക്കാനും സുപ്രീം കോടതി സിബിഐയ്ക്ക് നിര്‍ദ്ദേശം നല്‍കി.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം