ശ്രീനാരായണ ഗുരുദേവ ജയന്തി: ആഘോഷ കമ്മിറ്റി രൂപീകരിച്ചു

July 17, 2013 മറ്റുവാര്‍ത്തകള്‍

narayana guruവര്‍ക്കല: നൂറ്റിയന്‍പതാമതു ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങള്‍ക്കായി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദയുടെ അധ്യക്ഷതയില്‍ വിപുലമായി ആഘോഷ കമ്മിറ്റി രൂപീകരിച്ചു. ചതയ ദിനം ഓഗസ്റ്റ് 22നും ഓണം 14നുമാണ് എന്ന പ്രത്യേകത കണക്കിലെടുത്ത് ആഘോഷപരിപാടികള്‍ക്കു പ്രത്യേകതയുണ്ടെന്നു ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഭതംഭരാനന്ദ പറഞ്ഞു.

ട്രസ്റ്റ് ട്രഷറര്‍ സ്വാമി പരാനന്ദ, സ്വാമി മംഗളസ്വരൂപാനന്ദ, വര്‍ക്കല കഹാര്‍ എംഎല്‍എ, മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ. സൂര്യപ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വര്‍ക്കല ജോയി, കെ.വി.ആനന്ദന്‍, ആര്‍.മോഹന്‍രാജ് എന്നിവര്‍ സംസാരിച്ചു. ആഘോഷപരിപാടികളുടെ നടത്തിപ്പിനായി എ. സമ്പത്ത് എംപി, വര്‍ക്കല കഹാര്‍ എംഎല്‍എ, നഗരസഭാ ചെയര്‍മാന്‍ കെ.സൂര്യപ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. റീന എന്നിവര്‍ രക്ഷാധികാരികളായി ആഘോഷ കമ്മിറ്റി രൂപീകരിച്ചു.

കമ്മിറ്റി പ്രസിഡന്റായി സ്വാമി പ്രകാശാനന്ദയെയും ജനറല്‍ സെക്രട്ടറിയായി സ്വാമി ഭതംഭരാനന്ദയെയും ട്രഷററായി സ്വാമി പരാനന്ദയെയും ചെയര്‍മാനായി സ്വാമി മംഗളസ്വരൂപാനന്ദയെയും വര്‍ക്കിങ് ചെയര്‍മാനായി ഭാസി പുത്തന്‍കടവിനെയും തിരഞ്ഞെടുത്തു. വിവിധ സബ്കമ്മിറ്റി ഭാരവാഹികളെയും യോഗത്തില്‍ തിരഞ്ഞെടുത്തു. ചതയദിന ആഘോഷപരിപാടികളുടെ ആദ്യസംഭാവനയായി ഒരു ലക്ഷം രൂപ ഡോ. സീരപാണിയില്‍ നിന്നു സ്വാമി പ്രകാശാനന്ദ സ്വീകരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍