267 മരുന്നുകളുടെ വില നിശ്ചയിച്ചു

July 17, 2013 മറ്റുവാര്‍ത്തകള്‍,വാര്‍ത്തകള്‍

തിരുവനന്തപുരം: നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി 267 മരുന്നുകളുടെ വില്പന നികുതി ഒഴികെയുള്ള പരമാവധി വില നിശ്ചയിച്ചത് സംബന്ധിച്ച ഗസ്റ്റ് വിജ്ഞാപനവും മരുന്നുകളുടെ വിലയും മറ്റു വിശദാംശങ്ങളും എന്‍.പി.പി.എയുടെ വെബ്‌സൈറ്റിലും (www.nppaindia.nic.in) ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ വെബ്‌സൈറ്റിലും (www.dc.kerala.gov.in) എല്ലാ ജില്ലാ/മേഖല ഓഫീസുകളിലും ലഭിക്കും. പുതിയതായി പ്രഖ്യാപിച്ച വിലയുടെ മേല്‍ പ്രാദേശിക നികുതി കൂടി ചേര്‍ത്താണ് ഒരു മരുന്നിന്റെ പരമാവധി വില നിശ്ചയിക്കുന്നത്. ഗസറ്റ് വിജ്ഞാപന തീയതി മുതല്‍ 45 ദിവസത്തെ സമയപരിധിയ്ക്കകം അധികം വിലയുള്ള മരുന്നുകള്‍ പിന്‍വലിക്കേണ്ടതോ, ലേബലിലെ വില മാറ്റി പുനര്‍ലേബല്‍ ചെയ്യേണ്ടതോ ആണ്. കാലാവധി കഴിഞ്ഞിട്ടും അപ്രകാരം ചെയ്യാത്ത മരുന്നുകളുടെ വില്പന സംസ്ഥാനത്ത് അനുവദിക്കില്ല. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഡ്രഗ്‌സ് കണ്‍ട്രോളര്‍ വ്യക്തമാക്കി. എല്ലാ ചില്ലറ/മൊത്ത മരുന്നു വില്പ്പനക്കാരും, ഫാര്‍മസികളും മരുന്നുകളുടെ വില പരിധി ലംഘിച്ച് മരുന്നു കച്ചവടം പാടില്ലെന്നും ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍