മൃഗസംരക്ഷണ അവാര്‍ഡ്

July 17, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് 2012 വകുപ്പിലെ ഏറ്റവും മികച്ച വെറ്ററിനറി സര്‍ജന്‍, ഫാം ഓഫീസര്‍, ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ക്ക് അവാര്‍ഡ് നല്‍കുന്നു. പതിനായിരം രൂപ, അയ്യായിരം രൂപ എന്ന ക്രമത്തിലാണ് അവാര്‍ഡ് തുക. കൂടാതെ പ്രശസ്തിപത്രവും ഫലകവും നല്‍കും. അപേക്ഷാഫാറം, മാനദണ്ഡം എന്നിവ ജില്ലാ ഓഫീസില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ രേഖകള്‍ സഹിതം ആഗസ്റ്റ് പത്തിന് മുമ്പ് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ എത്തിക്കണം. ജില്ലാ ഓഫീസര്‍ ശുപാര്‍ശ ചെയ്ത അപേക്ഷകള്‍ ആഗസ്റ്റ് 15-ന് മുമ്പ് ഡയറക്ടര്‍ക്ക് ലഭിക്കണം. അവാര്‍ഡുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസിലോ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റിലെ പബ്ലിക് റിലേഷന്‍സ് ഓഫീസറുമായോ ബന്ധപ്പെടണം ഫോണ്‍ : 0471-2303683.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍