നിത്യാമേനോനെ കോക്ക്പിറ്റില്‍ യാത്ര ചെയ്യാന്‍ അനുവദിച്ച പൈലറ്റുമാര്‍ക്ക് സസ്‌പെന്‍ഷന്‍

July 18, 2013 ദേശീയം

Nithya Menonബംഗളൂരു: ചലച്ചിത്രനടി നിത്യാമേനോനെ കോക്ക്പിറ്റില്‍ യാത്ര ചെയ്യാന്‍ അനുവദിച്ച  പൈലറ്റുമാര്‍ക്ക് സസ്‌പെന്‍ഷന്‍. എയര്‍ ഇന്ത്യയാണ് രണ്ടു പൈലറ്റുമാരെ സസ്‌പെന്‍ഡ് ചെയ്തത്. വിമാനത്തിലുണ്ടായിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ പരാതിയെ തുടര്‍ന്നാണ് നടപടി. ബംഗളൂരു-ഹൈദരാബാദ് വിമാനത്തില്‍ കഴിഞ്ഞ മാസമായിരുന്നു സംഭവം നടന്നത്. പൈലറ്റ് അസോസിയേഷന്‍ നേതാവ് കൂടിയായ ആന്ധ്രാ സ്വദേശിയാണ് സസ്‌പെന്‍ഷനിലായ മുഖ്യ പൈലറ്റ്.

കോക്ക്പിറ്റില്‍ നിത്യാമേനോന്‍ ഇരുന്ന സീറ്റ് വ്യോമയാന ഡയറക്ട്രേറ്റിലെ പരിശോധകര്‍ക്കും ട്രെയിനി പൈലറ്റുകള്‍ക്കും മാത്രമുള്ളതാണ്. അടിയന്തര സാഹചര്യം ഉണ്ടായാല്‍ ഈ സീറ്റില്‍ ഇരിക്കുന്നവര്‍ ധരിക്കേണ്ട ഓക്‌സിജന്‍ ഉപകരണങ്ങള്‍ വിദഗ്ധ പരിശീലനം നേടിയവര്‍ക്കേ ഉപയോഗിക്കാനാകൂ. വിമാനത്തിന്റെ സുരക്ഷിത യാത്രക്കും പരിശീലനം ഇല്ലാത്തവര്‍ കോക്ക്പിറ്റില്‍ ഇരിക്കുന്നത് അപകടകരമാണെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.

 

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം