മെഡിക്കല്‍ പ്രവേശനത്തിന് ഏകീകൃത പരീക്ഷ ആവശ്യമില്ല: സുപ്രീംകോടതി

July 18, 2013 ദേശീയം

SupremeCourtIndiaന്യൂഡല്‍ഹി: മെഡിക്കല്‍-ദന്തല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഏകീകൃത പരീക്ഷ ആവശ്യമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ അധ്യക്ഷനായ ബഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. മൂന്നംഗ ബെഞ്ചില്‍ ജസ്റ്റിസ് അനില്‍ ആര്‍ ദാദെ വിയോജിപ്പ് പ്രകടിപ്പിച്ചു.

ഏകീകൃത പ്രവേശന പരീക്ഷ നടത്താനുള്ള കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ സ്വകാര്യ മാനേജ്‌മെന്റുകള്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. മാനേജ്‌മെന്റുകള്‍ക്ക് അനുകൂലമായ വിധിയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

നീറ്റ് പരീക്ഷയില്‍ അറുപത് ശതമാനം മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ മെഡിക്കല്‍-ദന്തല്‍ കോഴ്‌സുകളില്‍ പ്രവേശനം നല്‍കാവൂ എന്നായിരുന്നു മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ തീരുമാനം. സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ അവരുടെ പരീക്ഷ നടത്തിയാലും നീറ്റില്‍ അറുപത് ശതമാനം മാര്‍ക്ക് നേടണമെന്ന തീരുമാനത്തിനെതിരെയാണ് സ്വകാര്യ മാനേജ്‌മെന്റുകള്‍ ഹര്‍ജി നല്‍കിയിരുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം