പിആര്‍ഡി മുന്‍ ഡയറക്ടര്‍ എ ഫിറോസ് കീഴടങ്ങി

July 18, 2013 കേരളം

തിരുവനന്തപുരം: എഡിബി വായ്പ തട്ടിപ്പുകേസില്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മുന്‍ ഡയറക്ടര്‍ എ. ഫിറോസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്.

എഡിബി വായ്പ നേടിയെടുക്കാമെന്നു പറഞ്ഞു തിരുവനന്തപുരം സ്വദേശിയില്‍നിന്നും 25 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണു കേസ്. സോളാര്‍ തട്ടിപ്പുകേസിലെ പ്രതിയായ ബിജു രാധാകൃഷ്ണനെയും സരിതാ എസ്. നായരെയും ഇയാള്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തതു ഫിറോസാണെന്നാണു കേസ്.

ഫിറോസിന്റെ ജാമ്യാപേക്ഷ   നേരത്തെ തിരുവനന്തപുരം സെഷന്‍സ് കോടതി തള്ളിയിരുന്നു. തുടര്‍ന്നാണു ഹൈക്കോടതിയെ സമീപിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം