സ്ഥാനമൊഴിയില്ലെന്ന്‌ പി.ജെ തോമസ്‌

December 1, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂദല്‍ഹി: കേന്ദ്ര വിജിലന്‍സ്‌ കമ്മീഷണര്‍ സ്ഥാനം ഒഴിയില്ലെന്ന്‌ പി.ജെ തോമസ്‌ വ്യക്തമാക്കി. സ്‌പെക്‌ട്രം കേസില്‍ തോമസ്‌ സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനത്തിരയായ സാഹചര്യത്തില്‍ അദ്ദേഹം രാജിവെയ്ക്കുമെന്നുള്ള അഭ്യൂഹം പരന്നിരുന്നു. എന്നാല്‍ ഇന്ന് അദ്ദേഹം രാജി വയ്ക്കില്ലെന്ന പ്രഖ്യാപനവുമായി നേരിട്ട്‌ രംഗത്തെത്തുകയായിരുന്നു. തന്നെ സര്‍ക്കാരാണ്‌ നിയമിച്ചത്‌. കേന്ദ്ര വിജിലന്‍സ്‌ കമ്മീഷണറായി ഇപ്പോഴും തുടരുകയാണ്‌, തോമസ്‌ വാര്‍ത്താലേഖകരോട്‌ പറഞ്ഞു.
സുപ്രീം കോടതിയുടെ വിമര്‍ശനത്തിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്‌ വിഷയം കോടതിയുടെ പരിഗണനയിലായതു കൊണ്ട്‌ അഭിപ്രായം പറയുന്നില്ലെന്ന്‌ തോമസ്‌ കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം