ഭാഗ്യചിഹ്നമത്സരം: എന്‍ടികള്‍ 22 വരെ സ്വീകരിക്കും

July 18, 2013 മറ്റുവാര്‍ത്തകള്‍

ആലപ്പുഴ: ഈ വര്‍ഷത്തെ നെഹ്രു ട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നം നിശ്ചയിക്കാന്‍ പബ്ളിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനാടിസ്ഥാത്തില്‍ മത്സരം നടത്തുന്നു. എ-4 സൈസ് ഡ്രോയിങ് പേപ്പറില്‍ മള്‍ട്ടി കളറിലാണ് ഭാഗ്യചിഹ്നം തയ്യാറാക്കേണ്ടത്. എണ്ണച്ചായം, വാട്ടര്‍ കളര്‍ തുടങ്ങിയവയില്‍ ഏതും ഉപയോഗിക്കാം. സൃഷ്ടികള്‍ മൗലികമായിരിക്കണം. ഒരാള്‍ ഒരു സൃഷ്ടിയേ അയയ്ക്കാവൂ.

കമ്പ്യൂട്ടറില്‍ സ്വന്തമായി വരച്ച് കളര്‍ ചെയ്ത രചനകളുടെ പ്രിന്റും സ്വീകരിക്കും. രചയിതാവിന്റെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന വിവരങ്ങളോ അടയാളങ്ങളോ സൃഷ്ടിയിലും മറുപുറത്തും ഉണ്ടാകരുത്.പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ പ്രത്യേകം പേപ്പറില്‍ എഴുതി രചനയോടൊപ്പം പിന്‍/സ്റ്റേപ്പിള്‍ ചെയ്യണം. 61-ാമത് നെഹ്രു ട്രോഫി ജലമേള- ഭാഗ്യചിഹ്നമത്സരം’ എന്ന് എന്‍ട്രികള്‍ അയയ്ക്കുന്ന കവറില്‍ രേഖപ്പെടുത്തിയിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന രചനയ്ക്ക് 5,001 രൂപ പുരസ്കാരം നല്‍കും. സമ്മാനാര്‍ഹമായ രചനയുടെ പൂര്‍ണ അവകാശം നെഹ്രു ട്രോഫി പബ്ളിസിറ്റി കമ്മിറ്റിയില്‍ നിക്ഷിപ്തമായിരിക്കും. വിധിനിര്‍ണയസമിതിയുടെ തീരുമാനം അന്തിമമായിരിക്കും. എന്‍ട്രികള്‍ ജൂലൈ 22നു വൈകിട്ട് അഞ്ചിനു മുമ്പ് കണ്‍വീനര്‍, നെഹ്റു ട്രോഫി പബ്ളിസിറ്റി കമ്മിറ്റി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റേഷന്‍, ആലപ്പുഴ -688 001 എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരത്തിന് 0477 2251349 എന്ന ഫോണില്‍ ബന്ധപ്പെടുക.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍