സുപ്രീം കോടതി ചീഫ് ജസ്റ്റിസായി പി സദാശിവം സത്യപ്രതിജ്ഞ ചെയ്തു

July 19, 2013 ദേശീയം

sadasivam-supreme court-cjന്യൂഡല്‍ഹി:  രാജ്യത്തിന്റെ നാല്‍പതാം ചീഫ് ജസ്റ്റിസായി പി സദാശിവം സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനിലായിരുന്നു ചടങ്ങുകള്‍. രാഷ്ട്രപതി പ്രണബ് മുഖര്‍ജി പി സദാശിവത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ വിരമിച്ചതിനെ തുടര്‍ന്നാണ് പി സദാശിവം ചുമതലയേറ്റത്. കെട്ടിക്കിടക്കുന്ന കേസുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് പി സദാശിവം അല്‍ത്തമാസ് കബീറിന്റെ യാത്രയയപ്പ് ചടങ്ങില്‍ വ്യക്തമാക്കിയിരുന്നു. 2014 ഏപ്രില്‍ 26 വരെയാണ് പി സദാശിവത്തിന്റെ കാലാവധി.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം