ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണ സമിതി അദ്ധ്യക്ഷന്മാരെ ഇന്ന് പ്രഖ്യാപിക്കും

July 19, 2013 പ്രധാന വാര്‍ത്തകള്‍

BJP-logooന്യൂഡല്‍ഹി: ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണ സമിതി അദ്ധ്യക്ഷന്മാരെ ഇന്ന് പ്രഖ്യാപിക്കും. മുതിര്‍ന്ന നേതാക്കള്‍ അധ്യക്ഷന്മാരായ  11 സമിതികളാകും ഉണ്ടാകുക. മോഡി പക്ഷത്തിന് ആധിപത്യമുള്ള സമിതികള്‍ക്കാകും രൂപം നല്‍കുക.

സമിതി അധ്യക്ഷന്മാരെ ഡല്‍ഹിയില്‍ ചേര്‍ന്ന പാര്‍ലമെന്ററി ബോര്‍ഡ് യോഗം തീരുമാനിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരും മുതിര്‍ന്ന നേതാക്കളും സമിതി അധ്യക്ഷന്മാരാകും. മേഖലകള്‍ തിരിച്ചുള്ള പ്രചരണങ്ങളുടെ ചുമതല സുഷമ സ്വരാജ്, അരുണ്‍ ജയറ്റ്‌ലി, വെങ്കയ്യ നായിഡു, നിതിന്‍ ഗഡ്കരി എന്നിവര്‍ക്കു നല്‍കും. പ്രകടനപത്രിക തയ്യാറാക്കുന്ന സമിതിയുടെ ചുമതല മുതിര്‍ന്ന നേതാവ് മുരളി മനോഹര്‍ ജോഷിക്കായിരിക്കും.

നേതാക്കളുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ഏകോപിപ്പിക്കുന്നതിന് പാര്‍ട്ടി ഉപാദ്ധ്യക്ഷന്‍ മുഖ്താര്‍ അബ്ബാസ് നഖ്‌വി നേതൃത്വം നല്‍കും. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലൂടെയുള്ള പ്രചാരണം നടത്തുന്ന സമിതിയെ അമിത് ഷാ നയിക്കും. വരുണ്‍ഗാന്ധിക്കാണ് റാലികളുടെ ചുമതല. റേഡിയോ പ്രചാരണങ്ങളുടെ ചുമതല രാജീവ് പ്രതാപ് റൂഡിക്കും യുവാക്കളെ പാര്‍ട്ടിയിലേക്കാകര്‍ഷിക്കാനുള്ള ചുമതല പി. മുരളീധര റാവുവിനും നല്‍കും. പ്രൊഫഷണലുകളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാനുള്ള സമിതിയെ ജെ.പി. നന്ദ നയിക്കുമെന്നാണ് സൂചന. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്കും പാര്‍ലമെന്ററി യോഗം രൂപം നല്‍കി.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍