പീഡനത്തിനിരയായ അഞ്ചുവയസുകാരന്‍റെ നില ഗുരുതരമായി തുടരുന്നു

July 19, 2013 കേരളം

തൊടുപുഴ: അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂര പീഡനത്തിനിരയായ അഞ്ചുവയസുകാരന്‍ ഷഫീക്കിന്റെ ആരോഗ്യനില ഗുരുതരമായി തന്നെ തുടരുന്നു. തലച്ചോറിന് കൂടുതല്‍ ക്ഷതമേറ്റിട്ടുണ്ടോ എന്നറിയാന്‍ കുട്ടിയെ രാവിലെ തന്നെ സിടി സ്കാനിന് വിധേയനാക്കുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. കുട്ടിയുടെ നിലയില്‍ മാറ്റമില്ലാത്ത സാഹചര്യത്തില്‍ പുതിയൊരു മരുന്നു കൂടി കുട്ടിക്കു നല്കും. 48 മണിക്കൂര്‍ വെന്റിലേറ്ററില്‍ തന്നെ തുടരാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. കോട്ടയം മെഡിക്കല്‍ കോളജിലെ വിദഗ്ധ ഡോക്ടര്‍മാരോട് കൂടിയാലോചിച്ചതിനു ശേഷമേ തുടര്‍ന്നുള്ള ചികിത്സയെപ്പറ്റി തീരുമാനിക്കാനാവു എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം