സര്‍ക്കാര്‍ നിലപാട് എയിഡഡ് മേഖലയെ തകര്‍ക്കും: എന്‍എസ്എസ്

July 20, 2013 കേരളം,പ്രധാന വാര്‍ത്തകള്‍

g-sukumaran-nairചങ്ങനാശേരി: എന്‍എസ്എസ് നേതൃത്വത്തിന്റെ പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവന തള്ളി എന്‍എസ്എസ്. മുഖ്യമന്ത്രിയുടെ പ്രസ്താവന അടവു നയമാണെന്ന് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞു. മുഖ്യമന്ത്രി എന്ന നിലയില്‍ ഉമ്മന്‍ ചാണ്ടിയും പാര്‍ട്ടി നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തലയും എന്‍എസ്എസിനെതിരേ രാഷ്ട്രീയ തീരുമാനങ്ങളെടുത്തു. ഇത് എന്‍എസ്എസ് അംഗീകരിക്കില്ല. ഇപ്പോള്‍ കോണ്‍ഗ്രസുമായി ചര്‍ച്ചയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എയിഡഡ് മേഖലയെ തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സുകുമാരന്‍ നായര്‍ ആരോപിച്ചു. പുതിയ നിയന്ത്രണങ്ങളാണ് കൊണ്ടുവരുന്നത്. നിലവില്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്ന എന്‍എസ്എസ് മാനേജ്മെന്റ് സ്കൂളുകളുടെ അടക്കമുള്ള അവകാശങ്ങള്‍ കവര്‍ന്നെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം