പ്രവാസികള്‍ക്ക്‌ വോട്ടവകാശം ജനുവരി മുതല്‍ : വീരപ്പ മൊയ്‌ലി

December 1, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യുഡല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ക്ക്‌ 2011 ജനുവരി മുതല്‍ വോട്ടവകാശം വിനിയോഗിക്കാനാവുമെന്ന്‌ കേന്ദ്ര നിയമമന്ത്രി വീരപ്പ മൊയ്‌ലി. ഇതു സംബന്ധിച്ച്‌ ജനുവരിയില്‍ സര്‍ക്കാര്‍ വിജ്‌ഞാപനം പുറപ്പെടുവിക്കുമെന്നും പ്രവാസി വോട്ടവകാശം എത്രയും വേഗം നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മന്ത്രിയുമായി ചര്‍ച്ച നടത്തിയ യു.ഡി.എഫ്‌ എം.പിമാരുടെ സംഘത്തോട്‌ വീരപ്പ മൊയ്‌ലി പറഞ്ഞു. കേരളത്തില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ്‌ മുതല്‍ പ്രവാസികള്‍ക്ക്‌ വോട്ടവകാശം വിനിയോഗിക്കാമെന്നും മന്ത്രി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം